News

അംബാനിയുടെ മകളുടെ വിവാഹത്തിന് ക്ഷണം കിട്ടിയ ഒരേയൊരു മലയാള നടൻ !!

 

ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാൾ. ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ. ബിസിനസിൽ കൈ വെക്കാത്ത മേഖലകൾ വളരെ ചുരുക്കം. ഈ വിശേഷങ്ങൾ ഒക്കെ ചേരുന്ന ഒരേ ഒരാളെ ഉള്ളൂ – മുകേഷ് അംബാനി. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അംബാനിയുടെ മകളുടെ വിവാഹ വിശേഷമാണ്. വിവാഹത്തിന് ക്ഷണം കിട്ടിയവർ വളരെ ചുരുക്കം ആളുകളേയുള്ളൂ.. അതിൽ ഒരു മലയാള നടനുണ്ട്.

മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് ആ താരം. കേരളത്തിൽ നിന്ന് തന്നെ ക്ഷണം കിട്ടിയവർ ഉണ്ടോ എന്നറിയില്ല. അപ്പോഴാണ് മോഹൻലാൽ എന്ന മഹാനടന്റെ വില എത്രത്തോളമാണെന്ന് നാം മനസ്സിലാക്കേണ്ടത്. അഭിനയ മികവ് കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച മോഹൻലാലിന് ബിസിനസ്സ് രംഗത്തും ഇത്രയധികം ആരാധകരുണ്ട് എന്നത് ഇപ്പോഴാണല്ലോ നമ്മളെല്ലാവരും അറിയുന്നത്.

എന്തായാലും മൂന്ന് ലക്ഷം രൂപയുടെ വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കിയ രാജകീയ വിവാഹം മുൻപോലും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിഥികൾക്ക് വരാനായി മാത്രം നൂറു കണക്കിന് വിമാനങ്ങൾ ആണത്രേ ഒരുക്കിയത്. എന്തായാലും വിവാഹത്തിന് മോഹൻലാൽ പോകുന്നില്ല. അഭിനയജീവിതത്തിൽ തിരക്കുകളുണ്ടെന്ന് മുകേഷ് അബാനിയെ അറിയിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

www.000webhost.com